eeee

ഓയൂർ :കരിങ്ങന്നൂരിൽ വഴിത്തർക്കത്തെതുടർന്ന് അയൽവാസികളായ സ്ത്രീകളെ മർദ്ദിച്ച മദ്ധ്യവയസ്ക്കനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.കരിങ്ങന്നൂർ പുത്തൻ വിള ഉദയ നിവാസിൽ രത്നരാജൻ (63) ആണ് അറസ്റ്റിലായത്. ഓയൂർ കരിങ്ങന്നൂർ മേല വിളവീട്ടിൽ സാവിത്രി (78), മകൾ രജിത (54) എന്നിവർക്കാണ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വെെകിട്ട് 7 ഓടെയായിരുന്നു സംഭവം. മുറ്റം തൂത്തുകാെണ്ടിരുന്ന അമ്മയെയും മകളെയും രത്ന രാജൻ അസഭ്യം പറയുകയും ഇരുവരും വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തു.പ്രകോപിതനായ ഇയാൾ കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് സാവിത്രിയുടെ തോളിൽ അടിക്കുകയായിരുന്നു. ഇതിനിടെ മകളുടെ തലയും രത്നാകരൻ അടിച്ചു പാെട്ടിച്ചു. ഇരുവരുടെയും നിലവിളി കേട്ട് എത്തിയനാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുുന്നു. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്. ഐ രാജൻബാബു, എസ്. ഐ സുരേഷ് , എ.എസ്.ഐമാരായ രാജേഷ്, അനിൽ, ഗോപൻ, എസ്.സി.പി. ഒ മാരായ ഷിബു മോൻ , സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.