ഓയൂർ: പത്രവിതരണക്കാരിയായ യുവതിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച മുറുക്കാൻ കടക്കാരനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഓയൂർ അടയറ പാലവിള വീട്ടിൽ ജാഫർഖാ (48) നെയാണ് അറസ്റ്റ് ചെയ്തത്. അടയറ ജംഗ്ഷനിൽ രാവിലെ 6 മണിയോടെ പത്രമിടാനെത്തിയ യുവതിയെ ഇയാൾ ലൈംഗിക ചേഷ്ടകൾ കാണിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.