പെരിന്തൽമണ്ണ: ഓണാഘോഷത്തോടനുബന്ധിച്ച് മദ്യ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി പെരിന്തൽമണ്ണ എക്സൈസ് സംഘം നടത്തിയ പരിശോധനകളിൽ 12 ലിറ്റർ മദ്യവും സ്ക്കൂട്ടറും പിടികൂടി. മങ്കട ചേരിയംദേശത്ത് തേങ്ങാപ്പറമ്പിൽ ഉണ്ണികൃഷ്ണൻ (50), പട്ടാമ്പി വിളയൂർ മൂച്ചിക്കൂട്ടത്തിൽ മണികണ്ഠൻ (54) എന്നിവരെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് അബ്ദുൾ സലിം, പ്രിവന്റീവ് ഓഫീസർ കെ.എം.ശിവപ്രകാശ് എന്നിവർ അറസ്റ്റ് ചെയ്തു. ഓണം ആഘോഷിക്കുന്നതിനിടയിൽ മദ്യ മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി തുടർന്നുള്ള ദിവസങ്ങളിലും കർശന പരിശോധനയും കടുത്ത നടപടികളും സ്വീകരിക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ കെ.എം.ശിവപ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.വി ലെനിൻ, സി വിനോദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് നൗഫൽ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.