k

നാദാപുരം: കല്ലാച്ചി ടൗണിനടുത്ത് ഇയ്യങ്കോട്ട് രണ്ട് സ്‌കൂട്ടറുകൾ കത്തിച്ചു. ഇയ്യങ്കോട്ടെ പീറ്റപ്പൊയിൽ സുമേഷ്, സഹോദരൻ രാജേഷ് എന്നിവരുടെ സ്‌കൂട്ടറുകളാണ് കത്തിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വീടിനോട് ചേർന്ന പോർച്ചിൽ നിർത്തിയിട്ട സ്‌കൂട്ടറുകൾ പൂർണ്ണമായും കത്തിയ നിലയിലാണ്. തീയുടെ ചൂടേറ്റ് വീടിന്റെ മുൻഭാഗത്തെ ചുമരിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബി.ജെ.പി പ്രവർത്തനായ സുമേഷിനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂട്ടറുകൾ കത്തിച്ച സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.