പുൽപ്പള്ളി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പുൽപ്പള്ളി മേഖലയിൽ നിറുത്തിവച്ച സ്വകാര്യ ബസ് സർവീസ് ഇന്ന് പുന:രാരംഭിക്കും. ജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നഷ്ടം സഹിച്ചും സർവീസ് ആരംഭിക്കുന്നതെന്ന് ബസ് ഉടമകൾ പറഞ്ഞു.

കൊവിഡ് വ്യാപനത്തെ തുടർന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ റൂട്ടുകളിലൊഴികെയാണ് ബസുകൾ ഓടുക. നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിക്കുന്ന മുറയ്ക്ക് പൂർണതോതിൽ സർവീസുകൾ ആരംഭിക്കും. യാത്രക്കാർ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മാസ്‌ക്, കൈയുറ, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. പുൽപ്പള്ളിയിൽ നിന്നു കേണിച്ചിറ കൽപ്പറ്റ, മീനങ്ങാടി ,മാടപ്പള്ളിക്കുന്, സീതാ മൗണ്ട്, പാടിച്ചിറ, മരക്കടവ്, പെരിക്കല്ലുർ അമരക്കുനി, ഇരുളം റൂട്ടുകളിലാണു സർവീസുകൾ ആരംഭിക്കുക.

കോവിഡിനെത്തുടർന്ന് പുൽപ്പള്ളി മേഖലയിൽ നിർത്തിവച്ചിരുന്ന സ്വകാര്യ ബസ് സർവ്വീസുകൾ തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവൈഹികൾ അഅറിയിച്ചു. ആളുകളുടെ യാത്രാ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നഷ്ടം സഹിച്ചും സർവ്വീസ് ആരംഭിക്കുന്നതെന്ന് ഭാരവാഹിയായ പ്രിജേഷ് കാട്ടാംകോട്ടിൽ പറഞ്ഞു. പുൽപ്പള്ളിയിൽ നിന്ന് കേണിച്ചിറ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കാണ് സർവ്വീസുകൾ ആരംഭിക്കുക.