കമ്പളക്കാട്: ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് കമ്പളക്കാട് മിനി സ്റ്റേഡിയത്തിൽ നിർമ്മിക്കുന്ന ഗാലറിയുടെ കോൺക്രീറ്റ് പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിർവഹിച്ചു. നിലവിലെ തറനിരപ്പിൽ നിന്നും മണ്ണിട്ടു ഉയർത്താവുന്ന രീതിയിലാണ് ഗാലറി നിർമിക്കുന്നത്. 60 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയിലും നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ ആദ്യഘട്ടത്തിൽ 40 മീറ്ററിൽ 24 പില്ലറിന്റെയും ബീമിന്റെയും പണികൾ പൂർത്തിയായിട്ടുണ്ട്.
ടൂർണമെന്റുകൾ നടക്കുമ്പോൾ താത്കാലിക ഗ്യാലറി ഒരുക്കുന്നതിനായി ലക്ഷക്കണക്കിന് രൂപയാണ് ക്ലബുകൾ ചെലവഴിക്കാറുള്ളത്. സ്ഥിരം ഗാലറി യാഥാർത്ഥ്യമാകുന്നതോടെ സ്ഥിരം ഗാലറിയായാൽ ആയിരം പേർക്ക് ഇരുന്ന് കളി കാണാൻ കഴിയും. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിന്റെ തുടർനവീകരണത്തിനായി പഞ്ചായത്ത് ഭരണസമിതി അഞ്ച് ലക്ഷം രൂപ വകയിരിത്തി
യിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണിടുന്നതിനാവശ്യമായ നടപടി ക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ .ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ.പി. ഇസ്മായിൽ. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൈഹാനത്ത് ബഷീർ.ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കടവൻ ഹംസ, വാർഡ് മെമ്പർ പഞ്ചാര സുനീറ, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ ദിലീപ്, എം.എസ്.കടവൻ സലീം, വി.പി.യുസഫ്, ജബ്ബാർ കോയണ്ണി, സി.രവീന്ദ്രൻ. കടവൻ മോയിൻ, പി.ടി. യൂസഫ്, ഷമീർ കോരൻ കുന്നൻ കടവൻ താരീഖ് എന്നിവർ സംസാരിച്ചു