കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്ന് ഡി.എം.ഒ ഡോ.ആർ. രേണുക അറിയിച്ചു. 19 പേർ രോഗമുക്തരായി.
നിലവിൽ 351 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 336 പേരും ഇവിടെയാണ്. 15 പേർ ഇതര ജില്ലകളിലും.
ഇപ്പോൾ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതിൽ 337 പേർ രോഗമുക്തരായി. മരണം ഒന്ന്.
പോസിറ്റീവായവർ
വാളാട് സമ്പർക്കത്തിലുള്ള 17 പേരും (11 പുരുഷന്മാരും 6 സ്ത്രീകളും) ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേരുമാണ് ഇന്നലെ പോസിറ്റീവായത്. കുപ്പാടിത്തറ സ്വദേശി (40), പേരാൽ സ്വദേശി (32) എന്നിവരാണ് ഉറവിടം വ്യക്തമല്ലാത്തവർ.
രോഗമുക്തർ
പേരിയ (40, 13, 16), എടവക (37), പൊരുന്നന്നൂർ (32), മുട്ടിൽ (52), നെന്മേനി (23, 34, 24), ബത്തേരി (23, 20), ചുള്ളിയോട് (36), ബേഗൂർ (19, 19), തൊണ്ടർനാട് (50), കുറുക്കൻമൂല (50, 22), കാക്കവയൽ (35), വാളാട് (24) സ്വദേശികളാണ് രോഗമുക്തി നേടിയത്.
നിരീക്ഷണത്തിൽ 222 പേർ കൂടി
ഇന്നലെ 222 പേർ കൂടി നിരീക്ഷണത്തിലായി. 198 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2,864 പേർ. ഇന്നലെ വന്ന 33 പേർ ഉൾപ്പെടെ 368 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ഇന്നലെ 1,156 പേരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു. ഇതുവരെ പരിശോധനയ്ക്കയച്ച 22,401 സാമ്പിളിൽ 21,300 പേരുടെ ഫലം ലഭിച്ചു. ഇതിൽ 20,661 നെഗറ്റീവും 689 പോസിറ്റീവുമാണ്.
കണ്ടെയ്ൻമെന്റ് സോണിൽ
11 വാർഡുകൾ കൂടി
പൊഴുതന ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 6, 10, 11, 12, 13 വാർഡുകളും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 15, 16, 17 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽ നിന്ന് ഒഴിവാക്കി. അഞ്ചാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി തുടരും.