sfi
എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് എന്നിവർ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആമുഖം കത്തിച്ച് പ്രതിഷേധിക്കുന്നു.

കൽപ്പറ്റ: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്കെതിരെ നയത്തിന്റെ ആമുഖം കത്തിച്ച് എസ് എഫ് ഐ പ്രതിഷേധ ദിനം ആചരിച്ചു.
സംസ്ഥാന സർക്കാരിനെയും സർവകലാശാലകളെയും മറികടന്ന് കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾക്ക് അനുസൃതമായി ചലിക്കുന്ന വിദ്യാഭ്യാസ സംസ്‌കാരം രൂപപ്പെടുത്തുകയാണെന്ന് സംഘടനാ നേതാക്കൾ ആരോപിച്ചു. സാധാരണക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയാവുന്ന പുതിയ നയത്തിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ അജണ്ട ഒളിഞ്ഞിരിപ്പുണ്ട്. കൊവിഡ് നിയന്ത്രണം പാലിച്ച് വീടുകളിൽ നിന്ന് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയായിരുന്നു.