joythika

മാനന്തവാടി: കനത്ത കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് ആറു വയസുകാരി മരിച്ചു. വാളാട് തോളക്കര ആദിവാസി കോളനിയിലെ ബാബു - അമ്മിണി ദമ്പതികളുടെ മകൾ ജ്യോതികയാണ് മരിച്ചത്. പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. മരം വീഴുന്ന ശബ്ദം കേട്ട് ബാബുവും മകളും പുറത്തേക്ക് ഓടിയപ്പോൾ കൊമ്പ് തട്ടിയാണ് അപകടം. അമ്മയടക്കം മറ്റ് രണ്ട് പേർക്ക് പരിക്കില്ല .

പഞ്ചായത്ത് അനുവദിച്ച പുതിയ വീട്ടിലേക്ക് ഈ കുടുംബം താമസം മാറാനിരിക്കെയാണ് ദുരന്തം.

ജ്യോതികയുടെ മരണത്തിൽ രാഹുൽഗാന്ധി എം.പി ദുഃഖം രേഖപ്പെടുത്തി.