kallur
മഴ ശക്തമായതിനെത്തുടർന്ന് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ

 പടിഞ്ഞാറത്തറ: 165, മാനന്തവാടി: 152

കൽപ്പറ്റ: കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത് വയനാട്ടിലെ പടിഞ്ഞാറത്തറ, മാനന്തവാടി മേഖലയിൽ. കാലവർഷം ശക്തി പ്രാപിച്ചിരിക്കെ വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസങ്ങളിലും കനത്ത കാറ്റിലും മഴയിലുമായി വയനാട്ടിൽ വ്യാപകമായി നാശനഷ്ടമുണ്ടായി.

ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ കേരളത്തിൽ ശരാശരി പെയ്തത് 43.8 മില്ലിമീറ്റർ മഴയാണ്. ആഗസ്റ്റ് 10 വരെ കേരളത്തിൽ മഴ തുടരാനാണ് സാദ്ധ്യത. 8, 9 തീയതികളിൽ മഴയുടെ ശക്തി കൂടുമെന്ന് സൂചനയുണ്ട്. കേരളത്തിൽ ഇതുവരെയുള്ള മഴയുടെ കുറവ് 19 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറഞ്ഞു.

മലയോര മേഖലകളിലെ മഴയുടെ കണക്ക് ഇങ്ങനെ: പടിഞ്ഞാറത്തറ: 165 മില്ലിമീറ്റർ, മാനന്തവാടി: 152, വെള്ളരിക്കുണ്ട്: 119, മൂന്നാർ: 116.4, മയിലാടുംപാറ: 106.5, വൈത്തിരി: 103, ഒറ്റപ്പാലം: 97, ഇടുക്കി: 82.4, കരിപ്പൂർ: 77, പൂഞ്ഞാർ: 74, കക്കയം: 73, ഇരിക്കൂർ: 75, പാലക്കാട് : 72, പീരുമേട്: 72, മണ്ണാർക്കാട്: 68, പറവൂർ: 63, കുപ്പാടി: 65, ചിറ്റൂർ: 59, ആലുവ: 58, അമ്പലവയൽ: 57, നിലമ്പൂർ: 56, തൊടുപുഴ: 55, ചാലക്കുടി: 53, പിറവം: 53, പെരിന്തൽമണ്ണ: 52, ആലത്തൂർ: 52, കോഴിക്കോട്: 49.