കാട്ടിക്കുളം: ബൈക്ക് യാത്രക്കാരനു നേരെ കാട്ടാനയുടെ ആക്രമണം. കാട്ടിക്കുളം പനവല്ലി വരകിൽ ഗിരീഷിനെയാണ് കാട്ടാന ആക്രമിച്ചത്. വീടിന്റെ പരിസരത്തെ കൃഷിസ്ഥലത്ത് പോയി തിരികെ ബൈക്കിൽ വരുമ്പോൾ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കാട്ടാന ആക്രമിച്ചത്. റോഡിൽ കാട്ടാനയെ കണ്ട് ബൈക്ക് നിർത്തിയ ഉടൻ കാട്ടാന ബൈക്കിന് നേരെ ഓടിവന്നതായി ഗിരീഷ് പറഞ്ഞു. പെട്ടന്ന് സമീപത്തെ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആന ബൈക്ക് പൂർണ്ണമായും തകർത്തു. സ്ഥലത്തെത്തിയ വനപാലകർ ബൈക്കിന്റെ നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള തുക നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.