പുൽപ്പള്ളി: ജനവാസ കേന്ദ്രത്തിലിറങ്ങിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വനപാലക സംഘത്തിന്റെ പരിശോധനയ്ക്കിടെ ചെതലയം റേഞ്ചിലെ ചങ്ങല ഗേറ്റ് ഫോറസ്റ്റ് സെക്‌ഷന് കീഴിലെ വെളുകൊല്ലിയിലാണ് ഏതാണ്ട് പന്ത്രണ്ട് വയസുള്ള ആൺകടുവയുടെ കണ്ടത്.
വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ജഡം പോസ്റ്റ്‌മോർട്ടം നടത്തി. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ മാസം കതവക്കുന്നിൽ യുവാവിനെ ഇരയാക്കിയതും കഴിഞ്ഞ ദിവസം ചെതലയം റേഞ്ച് ഒാഫീസറെയും ഡ്രൈവറെയും ആക്രമിച്ചതും ഈ കടുവയാണെന്നാണ് സൂചന.
മരണ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂ. കടുവയെ പിടികൂടുന്നതിന് വനം വകുപ്പ് കുട് സ്ഥാപിച്ചതിനൊപ്പരം തെരച്ചിൽ നടത്തിവരികയായിരുന്നു.