bishop
കാർഷിക പുരോഗമന സമിതി നേതൃയോഗം ബത്തേരിയിൽ സമിതി രക്ഷാധികാരി ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യുന്നു


സുൽത്താൻ ബത്തേരി: മലബാർ വന്യജീവി സങ്കേതവും ആറളം വന്യജീവി സങ്കേതവും ഉൾപ്പെടുത്തി പരിസ്ഥിതിലോല മേഖലയുടെ കരട് നിർദ്ദേശങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചത് ജനവിരുദ്ധമാണെന്ന്
കെ.സി.ബി.സി സെക്രട്ടറി ജനറലും കാർഷിക പുരോഗമന സമിതി രക്ഷാധികാരിയുമായ ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് കുറ്റപ്പെടുത്തി. ബത്തേരിയിൽ കാർഷിക പുരോഗമന സമിതിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിലോല പ്രദേശത്തിന്റെ പേരിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ ബന്തികളാക്കരുത്.
കാർഷികമേഖല നിരന്തരം തകർന്നടിയുമ്പോൾ മറ്റൊരു പ്രഹരം കൂടിയാവുകയാണ് പുതിയ നിർദ്ദേശങ്ങൾ കർഷകർക്ക്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ കരട് നിർദ്ദേശം പിൻവലിച്ചേ പറ്റൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ടെയ്‌ൻമെന്റ് സോൺ കാലാവധി കൽപറ്റയിൽ അവസാനിപ്പിക്കുമ്പോൾ ഈ കർഷകവിരുദ്ധ നിലപാടിനെതിരെ മറ്റ് കർഷക സംഘടനകളെയും കൂടി പങ്കെടുപ്പിച്ച് സത്യാഗ്രഹം സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ അഡ്വ :പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ പി.എം.ജോയ്,ഫാദർ സെബാസ്റ്റ്യൻ ഇടയത്ത്, വി.പി. വർക്കി , ഗഫൂർ വെണ്ണിയോട്, കെ.പി. യൂസഫ് ഹാജി , പ്രൊഫ. താര ഫിലിപ്പ്, വത്സ ചാക്കോ, സി.പി. അഷറഫ്, ജോജോ ജോൺ, എം.സുരേന്ദ്രൻ, അനീഷ് കെ. തോമസ് തുടങ്ങിയവർ സംസാരിച്ചു.