kamalakshi
വി. ജെ. കമലാക്ഷി ടീച്ചർ

പുൽപ്പള്ളി: പുൽപ്പള്ളി സി.കെ. രാഘവൻ മെമ്മേറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർപേഴ്സൺ വി ജെ.കമലാക്ഷി ടീച്ചർ (79) നിര്യാതയായി. രോഗബാധിതതയായി ചികിത്സയിലായിരുന്നു.

സാമൂഹിക പ്രവർത്തകനും ജയശ്രീ സ്‌കൂൾ സ്ഥാപകനുമായ സി.കെ.രാഘവന്റെ ഭാര്യയാണ്. മക്കൾ: ജയശ്രീ (അദ്ധ്യാപിക, ജയശ്രീ എച്ച്.എസ്.എസ് കല്ലുവയൽ), കെ.ആർ.ജയറാം (സി.കെ.ആർ.എം മാനേജിംഗ് ട്രസ്റ്റി), കെ.ആർ.ജയരാജ് (പ്രിൻസിപ്പൽ. ജയശ്രി ഹയർ സെക്കൻഡറി സ്‌കൂൾ, കല്ലുവയൽ). മരുമക്കൾ: പി.ജി.ശശി (റിട്ട. ഫുഡ് ഇൻസെപെക്ടർ), ഷീന (അദ്ധ്യാപിക. ബി എഡ് സെന്റർ, കല്ലുവയൽ), സൗമ്യ (ഗവ. ടി ടി ഐ, പനമരം).

പുൽപ്പള്ളി കല്ലുവയൽ ജയശ്രീ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ജയശ്രീ ഹയർസെക്കൻഡറി സ്‌കൂൾ, സി.കെ.രാഘവൻ മെമ്മോറിയൽ ബി എഡ് കോളേജ്, സി.കെ.ആർ.എം ടി. ടി. ഐ എന്നിവയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്‌കൂൾ, കല്ലുവയൽ ജയശ്രീ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. 1967 മുതൽ 1994 വരെ പുൽപ്പള്ളി വിജയ ഹൈസ്‌കൂളിൽ അദ്ധ്യാപികയായിരുന്നു.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.