prasoon
പ്രസൂൺ കുമാർ

വെളളമുണ്ട: കഴിഞ്ഞ ദിവസം തൊണ്ടർനാട് പൊലീസ് പിടികൂടിയ നാലംഗ ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട ഒരാൾ കൂടി പിടിയിലായി​. പേരാമ്പ്ര സ്വദേശി പ്രസൂൺ കുമാർ(28)നെയാണ് തൊണ്ടർനാട് എസ്.ഐ.എ യു.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്രയിൽ വെച്ച് പിടികൂടിയത്. പേരാമ്പ്രയിലുള്ള ശിവജിസേനയിലുൾപ്പെട്ടയാളാണ് പ്രസൂൺ കുമാറെന്നാണ് സൂചന.

ഈ മാസം 14 നായിരുന്നു ആയുധങ്ങളുമായെത്തിയ നാലംഗസംഘത്തെ തൊണ്ടർനാട് പൊലീസ് പിടികൂടിയത്. വെള്ളമുണ്ടയിലെ പെട്രോൾ പമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഗുണ്ടാസംഘം വയനാട്ടിലെത്തിയതെന്നാണ് സൂചന. ഇത് സംബന്ധിച്ച് പമ്പ് ജീവനക്കാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.