ആലപ്പുഴ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മന്നം ജന്മ ശതാബ്ദി സ്മാരക എൻ.എസ്.എസ് 3646-ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി. കരയോഗം പ്രസിഡന്റ് കെ.യു.കലാധരൻ ആലപ്പുഴ സ്പെഷ്യൽ തഹസീൽദാർ പി.സുനിൽകുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആർ.മുരളീധരൻ പിള്ള, പി.അനിൽകുമാർ, വി.ശശിധരൻ നായർ, ചിത്ര ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.