ഹരിപ്പാട്: മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് കാർത്തികപ്പള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മഹാദേവികാട് പുതുവീട്ടിൽ ബിജു (52) മരിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു മരണം. മറ്റു ചികിത്സകൾക്കായാണ് ആശുപത്രിയിൽ എത്തിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഭാര്യയും കൊവിഡ് ചികിത്സയിലാണ്.