ഹരിപ്പാട്: നാദസ്വര വിദ്വാൻ ഹരിപ്പാട് പി.കൃഷ്ണകുമാർ (എ.ഐ.ആർ-58) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നാദസ്വര ജീവനക്കാരനായിരുന്നു. സംഗീത സഭകളിൽ നിന്നു നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഇദ്ദേഹം രണ്ട് വർഷം മുമ്പ് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിന്നാണ് സർവ്വീസിൽ നിന്നു വിരമിച്ചത്. കണ്ടിയൂർ ക്ഷേത്രത്തിന് വടക്ക് വശത്ത് കേദാരം വീട്ടിലായിരുന്നു താമസം.ഭാര്യ: അമ്പിളി. മക്കൾ: അഖിൽ കൃഷ്ണ (നാദസ്വരം കൊച്ചിൻ ദേവസ്വം ബോർഡ്), അദ്വൈത് കൃഷ്ണ.മരുമകൾ: ശ്രുതി. സഞ്ചയനം: ഞായറാഴ്ച.