ആലപ്പുഴ: ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തർക്കും നേരെ നടന്ന അക്രമ പ്രവർത്തനങ്ങളിൽ ഡി.സി.സി പ്രസിഡന്റ് എം.ലിജു പ്രതിഷേധിച്ചു. അഴിമതിയും ഭരണ പരാജയവും കാരണം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട സി.പി.എം വെഞ്ഞാറമൂട്ടിൽ നടന്ന കൊലപാതകം രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുകയാണ്. ജില്ലയിൽ കോൺഗ്രസ് പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ സി.പി.എം നടത്തിയ ആക്രമണം ആസൂത്രിതമാണ്. അക്രമം നടത്തുന്നവരെ അടിച്ചമർത്താൻ പോലീസ് തയ്യാറാകണമെന്നും ലിജു ആവശ്യപ്പെട്ടു.