മാവേലിക്കര: ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മന്റെ സഹോദരൻ ചെട്ടികുളങ്ങര ഈരേഴ വടക്ക് നടേവീട്ടിൽ പരേതനായ എ.കെ. ഉമ്മന്റേയും ലീലാമ്മ ഉമ്മന്റേയും മകൻ ഐസക് ഉമ്മൻ (50) നിര്യാതനായി. ഗുവഹട്ടി ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ : ജിജി റേച്ചൽ ഐസക് (പ്രിൻസിപ്പൽ,സെന്റ് തോമസ് പ്രീ സ്കൂൾ ഗുവഹട്ടി). മക്കൾ: രോഹിത് തോമസ് ഐസക്, റോനക് ജേക്കബ് ഐസക്.