മാരാരിക്കുളം: വിരസമായ ലോക്ക്ഡൗൺ നാളുകളിൽ അതിജീവനത്തിന്റെ പാത തെളിക്കുകയാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാ സാംസ്‌കാരിക കൂട്ടായ്മയായ ആർട്ടിസ്റ്റ. കൊവിഡ് കാലത്ത് വീടിനകത്ത് ഒതുങ്ങിപ്പോയ പ്രായമായവർക്കും കുട്ടികൾക്കും വേണ്ടി 'കാക്കത്തൊള്ളായിരം കൽക്കണ്ടകഥകൾ' എന്ന നാട്ടു കഥാഉത്സവം ബ്രഹ്മ നായകം മഹാദേവൻ ഫേസ്ബുക്ക് ലൈവിലുടെ ഉദ്ഘാടനം ചെയ്തു. ആദ്യ കഥ ഗാനരചയിതാവ് ബീയാർ പ്രസാദ് അവതരിപ്പിച്ചു
ഉത്രാട ദിനത്തിൽ ആരംഭിച്ച ആർട്ടിസ്​റ്റയുടെ നാട്ടുകഥാ ഉത്സവം പ്രധാനമായും കൊച്ചുകുട്ടികളെ കേന്ദ്രീകരിച്ചുള്ളതാണ്. കൊച്ചുകുട്ടികൾക്കു വേണ്ടി പ്രായഭേദമന്യേ എല്ലാവർക്കും കഥകൾ പറയാം എന്നതാണ് ആർട്ടിസ്​റ്റ മുന്നോട്ട് വയ്ക്കുന്നത്.നാലാം ഓണമായ ഇന്നുവരെ എത്രത്തോളം കഥകൾ വേണമെങ്കിലും ആർട്ടിസ്​റ്റയുടെ ഫേസ് ബുക്ക് പേജിൽ പോസ്​റ്റ് ചെയ്യാം. ഇതുവഴി കഥപറച്ചിലിന്റെ വെർച്വൽ വേദി ഒരുക്കുകയാണ് ആർട്ടിസ്​റ്റ ചെയ്യുന്നത്.