lions

ചാരുംമൂട് : നൂറനാട് ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ സേവന-ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണക്കിറ്റുകളും സാനിട്ടൈസർ ഡിസ്പെൻസറുകളും വിതരണം ചെയ്തു.

നൂറനാട് പൊലീസ് സ്റ്റേഷൻ, പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് സാനിട്ടൈസർ ഡിസ്പെൻസറുകൾ നൽകിയത്. ലയൺസ് ഡിസ്ട്രിക്ട് ചെയർമാൻ രാജു അപ്സര വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് പി.എൻ.അച്യുതൻ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാജേന്ദ്രൻ ,ഭാരവാഹികളായ ഇ.വി.ഗോപകുമാർ, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.