mc-samuel

എടത്വ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാണ്ടങ്കരി മൂന്നുതൈക്കൽ (ഒൻപതിൽചിറ) എം.സി. സാമുവേലിന്റെ (66) മൃതദേഹം ദഹിപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നലെ വൈകിട്ട് മൂന്നിന് പാണ്ടങ്കരി പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

തിങ്കളാഴ്ച പുലർച്ചെ 3.30ന് ആലപ്പുഴ മെഡി. ആശുപത്രിയിലായിരുന്നു മരണം. ഭാര്യ കുഞ്ഞമ്മയും കൊവിഡ് ബാധിച്ച് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂത്രത്തിൽ അണുബാധയെ തുടർന്ന് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയ സാമുവേലിനും ഭാര്യ കുഞ്ഞമ്മയ്ക്കും ആശുപത്രിയിൽ നിന്നാണ് കൊവിഡ് പിടിപെട്ടത്. മക്കൾ: ജസ് ലെറ്റ് സാമുവേൽ, ജസ്റ്റിന്‍ സാമുവേൽ (സൗദി), ജസ്റ്റസ് സാമുവേൽ (ഡി.വൈ.എഫ്‌.ഐ തകഴി ബ്‌ളോക്ക് പ്രസിഡന്റ്, സി.പി.എം എടത്വ ലോക്കൽ കമ്മറ്റി അംഗം). മരുമക്കൾ: ജിജി വർഗീസ്, ടെസ്സി ജസ്റ്റിൻ, ടിന്റു ജസ്റ്റസ്.