
മാന്നാർ : ചെന്നിത്തല കിഴക്കേവഴി 5695 ഗുരുധർമ്മനന്ധജി സ്മാരക എസ്.എൻ.ഡി.പി ശാഖയിൽ ശാരദാംബിക വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓണക്കിറ്റ് വിതരണോദ്ഘാടനം മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം കൺവീനർ പുഷ്പാ ശശികുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് മധുസൂദനൻ ആദ്യക്ഷത വഹിച്ചു. സെക്രട്ടറി സദാനന്ദൻ, ശശിധരൻ, ലേഖാ വിജയകുമാർ, സുഭദ്ര എന്നിവർ പ്രസംഗിച്ചു.