ചേർത്തല:റോട്ടറി ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗ്രാന്റിന്റെ ഭാഗമായി മാരാരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ,പൊലീസ് കൺട്രോൾ റൂം, ആലപ്പുഴ ബോട്ട് ജട്ടി എന്നിവിടങ്ങളിൽ തെർമൽ സ്‌കാനർ,പി.പി.ഇ. കിറ്റ്, എൻ 95 മാസ്‌ക് 3 ലെയർ സർജിക്കൽ മാസ്ക്, സാനിട്ടൈസർ തുടങ്ങിയ കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.പ്രോജക്ട് കോ-ഓർഡിനേറ്റർ പി.കെ.ധനേശൻ, അസിസ്റ്റന്റ് ഗവർണർ സുബൈർ ഷംസ്, സോണൽ സെക്രട്ടറി വി.ആർ.വിദ്യാധരൻ, ക്ലബ്ബ് പ്രസിഡൻറ്റ് പി.എസ്.സന്ദീപ്, സെക്രട്ടറി ലൂയിസ് ആന്റണി,സർവീസ് പ്രോജക്ട് ഡയറക്ടർ റിയാസ് എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു. ആലപ്പുഴ സൗത്ത് സി.ഐ.രാജേഷ്, കൺട്രോൾ റൂം എസ്.ഐ.ഷാജി,ആലപ്പുഴ ബോട്ട് ജെട്ടി സ്റ്റേഷൻ മാസ്റ്റർ എം.ആർ.രാജീവ്കുമാർ എന്നിവർ സാമഗ്രികൾ ഏറ്റുവാങ്ങി.