കായംകുളം: തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിനു നേരെ അക്രമം. ഓഫീസിനു മുന്നിലെ കൊടിമരം തകർക്കുകയും ജനലുകൾക്കും ബോർഡിനും കേടുപാടുകൾ വരുത്തുകയും ചെയ്തു.
ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ താലൂക്ക് ആശുപത്രിക്കു മുൻവശത്തെ സി.പി.എമ്മിന്റെ കൊടിമരം നശിപ്പിച്ചു.