മാവേലിക്കര: ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി വിളംബരാഘോഷം നടത്തും. സേവശ്രമത്തിൽ രാവിലെ 7ന് പതാക ഉയർത്തൽ, 8ന് ഹവനം, ഗുരുപൂജ, പ്രാർത്ഥനയജ്ഞം, 11.30ന് പൊതുസമ്മേളനം, ഉച്ചയ്ക്ക് 2ന് സമൂഹസദ്യ എന്നിവ നടക്കും. പൊതുസമ്മേളനം ആശ്രമാചാര്യൻ ഗുരു ജ്ഞാനാനന്ദൻ സ്വാമി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഹംസധ്വനി എഡിറ്റർ എൻ.ശശീന്ദ്രൻ അദ്ധ്യക്ഷനാവും. സേവാസമിതി വൈസ് പ്രസിഡന്റ് പ്രേമാനന്ദൻ സ്വാമി ജയന്തി സന്ദേശം നൽകും. ജോ.സെക്രട്ടറി ബേബി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ വെബ്സൈറ്റിന്റെ പ്രകാശനം ഗുരു ജ്ഞാനാനന്ദൻ സ്വാമി നിർവ്വഹിക്കും. യോഗത്തിൽ സേവാസമിതി ജനറൽ സെക്രട്ടറി അനിൽ.കെ ശിവരാജ് സ്വാഗതവും വത്സല രാമചന്ദ്രൻ നന്ദിയും പറയും.