ചേർത്തല: ഗുരുദേവ ജയന്തി ദിനം കരിദിനമായി ആചരിക്കുന്നത് ദുഖകരവും പ്രതിഷേധാർഹവുമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കൊലപാതകത്തിൽ പൊലിഞ്ഞ ജീവൻ വിലപ്പെട്ടതാണ്. രാഷ്ട്രീയ നിറമേതായാലും നഷ്ടം സ്വകുടുംബത്തിന് മാത്രമാണ്. ആ സങ്കടത്തിലും ദുഖത്തിലും പങ്കുചേരുന്നു. ഞായറാഴ്ച നടന്ന സംഭവത്തിന്റെ പേരിൽ ഗുരുദേവന്റെ ജയന്തി ദിനത്തിൽ കരിദിനം ആചരിക്കുന്നത് പ്രതിഷേധാർഹമാണ്.