ഹരിപ്പാട്: കെ.എസ്.യു ജില്ലാ സെക്രട്ടറി സുജിത്ത് സി.കുമാരപുരത്തെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. കുമാരപുരം പഞ്ചായത്തിൽ കൊട്ടാരം തോപ്പിൽ തിരുവോണ നാളിൽ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിനു സമീപത്തിരുന്ന ബൈക്ക് തല്ലിത്തകർത്തു. സി.പി.എം പ്രാദേശിക നേതൃത്വത്തിൻറ്റെ അറിവോടെയാണ് അക്രമമെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും കുമാരപുരം നോർത്ത് മണ്ഡലം പ്രസിഡൻറ് കെ.സുധീർ ആവശ്യപ്പെട്ടു.