photo

മാരാരിക്കുളം:എസ്.എൻ.ഡി.പി യോഗം മണ്ണഞ്ചേരി പെരുന്തുരുത്ത് ആർ.ശങ്കർ സ്മാരക 5447-ാം നമ്പർ ശാഖയിലെ ഓഫീസ് മന്ദിര ഉദ്ഘാടനം ഇന്ന് നടക്കും.മാധവൻ മെമ്മോറിയൽ നഗറിൽ രാവിലെ 11.15നും 12നും മദ്ധ്യേ ശിവഗിരി മഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും.

സമ്മേളന ഉദ്ഘാടനം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് നിർവഹിക്കും. ശാഖ പ്രസിഡന്റ് ജയതിലകൻ അദ്ധ്യക്ഷത വഹിക്കും.ഗുരുദേവന്റെ ഫോട്ടോ അനാഛാദനം യൂണിയൻ സെക്രട്ടറി കെ.എൻ.പ്രമേനാന്ദൻ നിർവഹിക്കും. ശോഭന പത്മനാഭനും രേവമ്മ ജയപ്രകാശും ചേർന്ന് ദീപ പ്രകാശനം നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് ഓഫീസ് ഉദ്ഘാടനം നടത്തും. ആർ.ശങ്കർ ഫോട്ടോ അനാച്ഛാദനം അറുമുഖൻ പുഷ്പവാടിയും ഗുരുദേവ പഠന ഹാളിന്റെ ഉദ്ഘാടനം അരുൾദാസ് കാട്ടിപ്പറമ്പിലും ഗുരുദേവ ലൈബ്രറിയുടെ ഉദ്ഘാടനം വളവനാട് പ്രകാശ് സ്വാമിയും നിർവഹിക്കും.സെക്രട്ടറി എൻ.സി.ജയരാജ് സ്വാഗതവും എം.മധു നന്ദിയും പറയും.

2019 നവംബർ 7ന് ശിലാസ്ഥാപനം നിർവഹിച്ച് ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ കൊവിഡ് പ്രതിസന്ധികൾ നിലനിൽക്കുന്നതിനിടയിലും 9 മാസം കൊണ്ട് പൂർത്തിയാക്കി.19 ലക്ഷത്തോളം രൂപ ചെലവിൽ 1400 ചതുരശ്ര അടിയിൽ നിർമ്മിച്ച ഇരു നില കെട്ടിടത്തിൽ താഴത്തെ നിലയിൽ മാധവൻ മെമ്മോറിയൽ ഹാളും രണ്ടാം നിലയിൽ ഗുരുദേവ പഠന ഹാളും ഗുരുദേവ റഫറൻസ് ലൈബ്രറിയുമാണ് നിർമ്മിച്ചിട്ടുള്ളത്.