ചേർത്തല: ജില്ല റൈഫിൾ അസോസിയേഷന്റെ ഒന്നാം വാർഷികം ഡി.ജി.പി.ടോമിൻ ജെ.തച്ചങ്കരി ഉദ്ഘാടനം ചെയ്തു.ചേർത്തല സെന്റ് മൈക്കിൾസ് കോളേജിനോട് ചേർന്ന് ആലപ്പുഴ രൂപത നൽകിയ സ്ഥലത്ത് കഴിഞ്ഞ വർഷം ആഗസ്റ്റ് 30ന് മുഖ്യമന്ത്റി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
250 ഓളം കുട്ടികൾ നിലവിൽ പരിശീലിക്കുന്നുണ്ട്. ഇവിടെ നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഷൂട്ടിംഗ് മത്സരം സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റയാണ് ഉദ്ഘാടനം ചെയ്തത്. നടൻ മമ്മൂട്ടി ഉൾപ്പെടെ നിരവധി പ്രമുഖർ റൈഫിൾ ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബ് പ്രസിഡന്റ് കളക്ടർ എ.അലക്‌സാണ്ടർ അദ്ധ്യക്ഷനായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോട്ട് വാട്ടർ ചലഞ്ചും ഇതോടൊപ്പം പ്രഖ്യാപിച്ചു. ആദ്യപടിയായി ആയിരം ഫ്ളാസ്‌ക്കുകൾ കളക്ടർ എ.അലക്‌സാണ്ടർക്ക് ടോമിൻ ജെ.തച്ചങ്കരി കൈമാറി. സെക്രട്ടറി കിരൺ മാർഷൽ, വൈസ് പ്രസിഡന്റുമാരായ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു, എ.സി. ശാന്തകുമാർ, മൈക്കിൾസ് കോളേജ് മാനേജർ ഫാ.നെൽസൺ തൈപ്പറമ്പിൽ, ട്രഷറർ ഗോപാലൻ ആചാരി, എസ്.ജോയി,പി.മഹാദേവൻ, എ.സി. വിനോദ്കുമാർ, വി.എസ്.കണ്ണൻ,ഡേവിസ് തയ്യിൽ,ഡോ.ടീന ആന്റണി,
വിജു ജേക്കബ് എന്നിവർ സംസാരിച്ചു.