ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. യൂണിയൻ ഓഫിസിൽ രാവിലെ പുഷ്പാർച്ചനയും പ്രാർത്ഥനയും നടന്നു. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, സെക്രട്ടറി പി. പ്രദിപ് ലാൽ,വൈസ് പ്രസിഡന്റ് കോലത്ത് ബാബു,ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്.ധനപാലൻ, പ്രവീൺകുമാർ, മഠത്തിൽബിജു, യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽദേവരാജൻ, വിഷ്ണുപ്രസാദ് ,മുനമ്പേബാബു, സജിത്കുമാർ,ടി.വി രവി,ദേവദാസ്,വനിതാസംഘം ഭാരവാഹികളായ ശ്രീലത ശശി, ഭാസുരാ മോഹനൻ എന്നിവർ നേതൃത്വം നൽകി.

ഐകൃജംഗ്ഷൻ ആർ.ശങ്കർ സ്മാരക ശാഖായോഗത്തിൽ പുഷ്പാർച്ചന, പ്രാർത്ഥന, ഗുരഭാഗവത പാരായണം എന്നിവ നടന്നു. കീരിക്കാട് തെക്ക് മൂലശ്ശേരി 334-ാം നമ്പർ ശാഖ, എരുവ പടിഞ്ഞാറ് 4239ാം നമ്പർ ശാഖ, കട്ടച്ചിറ 5533 -ാം നമ്പർ ശാഖ എന്നിവിടങ്ങളിൽ ഗുരുകീർത്തി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചിറക്കടവം 342-ാം നമ്പർ .ശാഖായോഗത്തിൽ നടന്ന ജയന്തി സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉത്ഘാടനം ചെയ്തു. കാപ്പിൽ കിഴക്ക് 1657 നമ്പർ ശാഖയിൽ പ്രസിഡന്റ് എം. രവീന്ദ്രൻ ജയന്തി സന്ദേശം നൽകി.

.