joy-sebastian

ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ ഇന്നവേഷൻ ചലഞ്ചിൽ വിജയിയായ ചേർത്തല ഇൻഫോപാർക്കിലെ ടെക്ജെൻഷ്യ കമ്പനി സി.ഇ.ഒ ജോയ് സെബാസ്റ്റ്യനെ മത്സ്യഫെഡിന്റെ ഫ്രഷ് മീൻ പദ്ധതിയുടെ അംബാസിഡറാക്കി.

മീൻ കടപ്പുറത്ത് എത്തിയാലുടൻ തന്നെ അവയുടെ തൂക്കവും വിലയും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന തരത്തിലൊരു ആപ്ലിക്കേഷൻ മത്സ്യഫെഡ് തയാറാക്കിയിട്ടുണ്ട്. ഈ ആപ്ലിക്കേഷൻ വിപുലീകരിച്ചു കൊടുക്കണമെന്നാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ജോയ് സെബാസ്റ്റ്യൻ പറഞ്ഞു. കേരളത്തിൽ മത്സ്യഫെഡിന്റെ 100 ഹൈടെക്ക് മത്സ്യ സ്റ്റാളുകളാണ് ആരംഭിക്കുന്നത്. ഇതിൽ അഞ്ചെണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഈ സ്റ്റാളുകളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കുന്നത്. എല്ലാ ജില്ലകളിലും മത്സ്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും ബേസ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ പറഞ്ഞു.