ആലപ്പുഴ:സ്വർണ്ണക്കടത്തിനു കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ അധ്യക്ഷൻ എം.വി.ഗോപകുമാർ നടത്തുന്ന ഉപവാസ സമരം ഇന്ന് രാവിലെ 9.30 ന് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ദക്ഷിണ മേഖലാ അധ്യക്ഷൻ കെ.സോമൻ മുഖ്യ പ്രഭാഷണം നടത്തും.സമാപന സമ്മേളനം വൈകിട്ട് 5.30 ന് സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും.

ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി. അശ്വനിദേവ് സംസ്ഥാന- ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.