തുറവൂർ: ഗുരുധർമ്മ പ്രചരണ സഭ പറയകാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നാലുകുളങ്ങര ദേവി ക്ഷേത്രാങ്കണത്തിലെ ഗുരുദേവ മണ്ഡപത്തിൽ ജപയജ്ഞത്തിന് തുടക്കമായി. ശ്രീനാരായണ ഗുരുദേവ ജയന്തി മുതൽ മഹാസമാധി ദിനം വരെയാണ് ജപയജ്ഞം . ദേവസ്വം പ്രസിഡന്റ് എൻ. ദയാനന്ദൻ ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി മുഖ്യകാർമ്മികത്വം വഹിച്ചു. ഗുരുധർമ്മ പ്രചരണ സഭ യൂണിറ്റ് പ്രസിഡൻറ് കല്പനാ ദത്ത് എസ്.കണ്ണാട്ട്, ദേവസ്വം സെക്രട്ടറി പി.ഭാനുപ്രകാശ്, വി. മോഹനൻ, ദിലീപ് നീരാഴിത്തറ എന്നിവർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഓരോ ദിവസവും അഞ്ചു പേരടങ്ങുന്ന സംഘം പ്രാർത്ഥന നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.