അരൂർ: എസ് .എൻ.ഡി.പി.യോഗം അരൂർ 960 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ശാഖാങ്കണത്തിൽ പ്രസിഡന്റ് കെ.ആർ.ഗംഗാധരൻ പതാക ഉയർത്തി. സമൂഹപ്രാർത്ഥന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖാംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു. ശാഖ സെക്രട്ടറി സി.എസ്.ബാബു, വൈസ് പ്രസിഡന്റ് ജെ.പി. സലിൻ, യൂണിയൻ കമ്മറ്റി അംഗം പി.കെ.ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.