photo

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിൽ കൊവിഡ് മാനദണ്ഡം പാലിച്ച് യൂണിയൻ ആസ്ഥാനത്തും യൂണിയനിലെ 50 ശാഖകളിലും ആചാരപരമായ ചടങ്ങുകളോടെ ജയന്തി ഭക്തി നിർഭരമായി ആഘോഷിച്ചു. രാവിലെ യൂണിയൻ ആസ്ഥാനത്തെ ഗുരുക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനയും നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, കമ്മിറ്റി അംഗങ്ങളായ വിനുധർമ്മരാജ്, സുരേഷ് പള്ളിക്കൽ, വനിതാസംഘം ചെയർപേഴ്സൺ അമ്പിളി,കൺവീനർ സുബി സുരേഷ്, വൈസ് ചെയർപേഴ്സൺ സുജാത, ജോയിന്റ് കൺവീനർ സുനി യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ അജി പേരാത്തിൽ, അഖിൽ തുടങ്ങിയവർ പങ്കെടുത്തു.