ആലപ്പുഴ:ജില്ലയിൽ ഇന്നലെ 159 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1746 ആയി.
15 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും 11 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 130 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 288 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 4202 പേർ രോഗമുക്തരായി.
# വിദേശത്ത് നിന്നെത്തിയവർ
ഇറാഖിൽ നിന്നെത്തിയ നൂറനാട് സ്വദേശി, സൗദിയിൽ നിന്നെത്തിയ കരിപ്പുഴ സ്വദേശി, ബഹറിനിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശി, സൗദിയിൽ നിന്നെത്തിയ മാന്നാർ സ്വദേശി, ദുബായിൽ നിന്നെത്തിയ തെക്കേക്കര,പെരിങ്ങാല സ്വദേശികൾ, കുവൈത്തിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി, സൗദിയിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ബഹറിനിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ഖത്തറിൽ നിന്നെത്തിയ ചേർത്തല സ്വദേശി, ദുബായിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി
.........................................................
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9678
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1764
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 32
ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 302
...................................................
# കേസുകൾ 87
ജില്ലയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് 49 കേസുകളിൽ 19 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 382 പേർക്കെതിരെയും സാമൂഹിക അകലം പലിക്കാത്തതിന് 1025 പേർക്കെതിരെയും കേസെടുത്തു.
# ഒഴിവാക്കി
അമ്പലപ്പുഴ തെക്ക് ആറാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി