photo

ചേർത്തല:ശ്രീനാരായണഗുരുദേവജയന്തി ആഘോഷം കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് ചേർത്തല,കണിച്ചുകുളങ്ങര യൂണിയനുകളിൽ സംഘടിപ്പിച്ചത്.

ചേർത്തല യൂണിയനിൽ യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ പീത പതാക ഉയർത്തി.തുടർന്ന് യൂണിയൻ അങ്കണത്തിലെ വിശ്വധർമ്മ ക്ഷേത്രത്തിലെ ഗുരു പ്രതിമയിൽ മാല ചാർത്തിയ ശേഷം പ്രാർത്ഥനയും നടത്തി.ജയന്തിയോടനുബന്ധിച്ച് യൂണിയൻ അതിർത്തിയിലെ മുഴുവൻ ശാഖകളിലും ശ്രീനാരായണീയ ഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചു.തുടർന്ന് ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു.യൂണിയൻ ഓഫീസിന് മുകളിലത്തെ നിലയിൽ ഒരുക്കിയിട്ടുള്ള വനിതാസംഘം താലൂക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ നിർവഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ ഓഫീസിലെ ഗുരുദേവ ഫോട്ടോ അനാഛാദനം നിർവഹിച്ചു.വനിതാസംഘം പ്രസിഡന്റ് റാണി ഷിബു,സെക്രട്ടറി സി.എസ്.ശോഭിനി,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ,അനിൽ ഇന്ദീവരം,ടി.അനിയപ്പൻ,യൂണിയൻ കൗൺസിലർ ബിജുദാസ്,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്,സൈബർ സേന യൂണിയൻ കൺവീനർ അജി ഇടുപ്പുങ്കൽ,വൈദീക സമിതി യൂണിയൻ ചെയർമാൻ ജയൻ ശാന്തി,ഗുരുദേവ ദർശന പഠന വിഭാഗം കോ-ഓർഡിനേറ്റർ മനോജ് മാവുങ്കൽ എന്നിവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു സ്വാഗതവും വനിതാ സംഘം വൈസ് പ്രസിഡന്റ് ബേബി ബാബു നന്ദിയും പറഞ്ഞു.ചടങ്ങിൽ യൂണിയൻ കൗൺസിലർമാരും പോഷക സംഘടന ഭാരവാഹികളും പങ്കെടുത്തു.

കണിച്ചുകുളങ്ങര യൂണിയനിൽ യൂണിയൻ-യൂത്ത്മൂവ്മെന്റ്-വനിതാസംഘങ്ങളുടെ നേതൃത്വത്തിൽ ലളിതമായ ചടങ്ങുകളോടെ ചതയദിനത്തോട് അനുബന്ധിച്ച് ഗുരുദേവ പ്രാർത്ഥന നടത്തി.യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻദീപപ്രകാശനം നടത്തി.വൈസ് പ്രസിഡന്റ് ധനേശൻ പൊഴിക്കൽ,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ,വനിതാസംഘം സെക്രട്ടറി തങ്കമണിഗൗതമൻ,കണിച്ചുകുളങ്ങര 479-ാം നമ്പർ ശാഖ സെക്രട്ടറി വി.കെ.മോഹനദാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു സ്വാഗതവും യൂണിയൻ കൗൺസിലർ കെ.സോമൻ നന്ദിയും പറഞ്ഞു.യൂത്ത്മൂവ്മെന്റ്,വനിതാസംഘം നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.