ambala

അമ്പലപ്പുഴ: 166-ാം മത് ഗുരുദേവ ജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പതാക ഉയർത്തൽ, ജയന്തി സമ്മേളനം, പ്രാർത്ഥനായജ്ഞം, 166 ജയന്തി ദീപതെളിയിക്കൽ, പായസ വിതരണം തുടങ്ങിയ ചടങ്ങുകളോടെ യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ ആചരിച്ചു. യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ പതാക ഉയർത്തി. വനിതാസംഘം യുണിയൻ കൺവീനർ സിമ്മി ജിജിയുടെ നേതൃത്വത്തിൽ ഗുരുദേവ പ്രാർത്ഥാ നായജ്ഞം നടത്തി . തുടർന്നു ജയന്തി സമ്മേളനം യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ജെ .സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ മാൻ എൻ. മോഹൻ ദാസ് ,ജോയിന്റ് കൺവീനർ എ.ജി. സുഭാഷ്, യൂണിയൻ അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി അംഗം വി. പി. സുജീന്ദ്ര ബാബു, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ സനൽകുമാർ,കൺവീനർ വികാസ് ദേവൻ, വനിതാ സംഘം യൂണിയൻ കൺവീനർ സിമ്മി ജിജി തുടങ്ങിയവർ സംസാരിച്ചു .