അമ്പലപ്പുഴ: ദേശീയപാതയിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ പുറക്കാട് പഞ്ചായത്ത് 13-ാം വാർഡിൽ തോട്ടപ്പള്ളി ആനന്ദേശ്വരം വാളന്റെ പറമ്പിൽ സജീവന്റെ മകൻ വിഷ്ണു (18)വിന് പരിക്കേറ്റു. യുവാവിനെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 1.30 ഓടെ ദേശീയ പാതയിൽ പുറക്കാട് പാതയിൽ കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തി ന് സമീപം വെച്ചായിരുന്നു അപകടം. തോട്ടപ്പള്ളിൽ നിന്നും അമ്പലപ്പുഴയിലേക്കു പോകുകയായിരുന്ന വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ഇതേ ദിശയിൽ വേഗതയിൽ എത്തിയ കാർ ഇടിക്കുകയാ യിരുന്നു.