ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലും യൂണിയനിൽ ഉൾപ്പെട്ട ഗുരുക്ഷേത്രങ്ങളിലും ശാഖകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുദേവ ജയന്തി സർവ്വജനക്ഷേമ പ്രാർത്ഥനായജ്ഞമായി ആഘോഷിച്ചു. സഹസ്ര മഹാഗുരുപൂജ, സമുഹപ്രാർത്ഥന, അഖണ്ഡനാമജപയജ്ഞം, വിശേഷാൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, കുങ്കുമാർച്ചന, ദീപാരാധന, ദീപക്കാഴ്ച എന്നിവ നടത്തി. ഗുരുഭക്തർ ശാഖകളിലും വീടുകളിലും ഗുരുദേവ ഛായാചിത്രത്തിന് മുൻപിൽ ദീപം തെളിയിച്ച് ദൈവദശക കീർത്തനാലാപനത്തോടെ പ്രാർത്ഥനാ യജ്ഞം നടന്നു. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ.അശോകപ്പണിക്കർ, സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, ഡയറക്ടർമാരായ പ്രൊഫ.സി.എം ലോഹിതൻ, ഡോ.ബി.സുരേഷ് കുമാർ, കൗൺസിലർമാരായ പൂപ്പള്ളി മുരളി, പി.ശ്രീധരൻ, ടി.മുരളി, പി.എസ് അശോക് കുമാർ, ദിനു വാലുപറമ്പിൽ, ഡി.ഷിബു, കെ.സുധീർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി.മുരളീധരൻ, ഡി.സജി, ഡോ.വി.അനുജൻ എന്നിവർ നേതൃത്വം നൽകി.