ആലപ്പുഴ: കേരളം അവകാശപ്പെടുന്ന എല്ലാ നന്മകളുടെയും മുഖ്യകാരണം ശ്രീനാരായണ ഗുരുദേവനാണെന്നും ഗുരുവിന്റെ ഉത്തമ ശിഷ്യനായിരുന്നു ദേശാഭിമാനി ടി.കെ.മാധവനെന്നും ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടർ ആർ.സഞ്ജയൻ പറഞ്ഞു. ചെട്ടികുളങ്ങരയിലെ ടി.കെ.മാധവ സ്മൃതി മണ്ഡപത്തിൽ ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച ഗുരുദേവ ജയന്തി ആഘോഷവും ടി.കെ.മാധവന്റെ 135-ാം ജന്മദിനാഘോഷവും വെബിനാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.കെ.മാധവന്റെ പൗത്രനും ടി.കെ. മാധവ ഫൗണ്ടേഷന്റെ സെക്രട്ടറിയുമായ എൻ.ഗംഗാധരൻ മുഖ്യാതിഥി ആയിരുന്നു. വിചാര കേന്ദ്രം ജില്ല പ്രസിഡന്റ് പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെ.മഹാദേവൻ, മേഖലാ സെക്രട്ടറി പി.എസ്.സുരേഷ് , ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹ് കെ.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. രാഹുൽ മങ്കുഴി, ശ്രേയസ്സ് നമ്പൂതിരി, ഡി. അനിൽ പ്രസാദ്, സുമേഷ് കണ്ണമംഗലം, എ.അഭിലാഷ്, രജീഷ് എന്നിവർ പങ്കെടുത്തു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.