ഹരിപ്പാട്: ഗുരുദേവ ജയന്തി ദിനത്തിൽ ചേപ്പാട് യൂണിയനിലെ 52 ശാഖകളിലും കൊവിഡ് മാനദണ്ഡം പാലിച്ച് വൈദിക ചടങ്ങുകളുടെ ഭാഗമായി പ്രാർത്ഥന, ഗുരുദേവപാരായണം എന്നിവ നടന്നു. ഭവനങ്ങളിൽ ഗുരുദേവ ചിത്രങ്ങൾ അലങ്കരിച്ച് പുഷ്പാർച്ചനയും പ്രാർത്ഥനയും സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ, സെക്രട്ടറി എൻ.അശോകൻ എന്നിവർ ഉൾപ്പടെ യൂണിയൻ ഭാരവാഹികൾ ശാഖകളിൽ സന്ദർശനം നടത്തി.
എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയും മുട്ടം ശ്രീരാമകൃഷ്ണാശ്രമവും സംയുക്തമായി ഗുരുദേവ ജയന്തി ആഘോഷിച്ചു. ഗുരുമന്ദിരത്തിൽ ഗുരുഭാഗവത പാരായണം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. തുടർന്ന് നടന്ന ജയന്തിദിന സമ്മേളനം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി വി.നന്ദകുമാർ സ്വാഗതം പറഞ്ഞു. മുട്ടം ബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ ബി.രഘുനാഥ്, കമ്മറ്റി അംഗങ്ങളായ കെ.പി അനിൽകുമാർ, കെ.സി രവീന്ദ്രൻ, ബി.ദേവദാസ്, വനിതാസംഘം പ്രസിഡന്റ് സി.മഹിളാമണി, സെക്രട്ടറി സുമാ സുരേഷ് എന്നിവർ സംസാരിച്ചു. സ്വാമി സുഖാകാശസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി.