ഹരിപ്പാട്: തിരുവനന്തപുരത്തെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചു സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ കരിദിനത്തിന്റെ ഭാഗമായി ഹരിപ്പാട് ടൗണിൽ നടത്തിയ ധർണ്ണ സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ടി.തിലകരാജ് അദ്ധ്യക്ഷനായി. അനസ് നസിം സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി എൻ.സോമൻ, എൽ.സി സെക്രട്ടറി എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.