ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്‌ടമിരോഹിണിയോട് അനുബന്ധിച്ച് നടക്കാറുള്ള ദശാവതാരച്ചാർത്ത്‌ 12 വരെ നടക്കും. ദിവസവും വൈകിട്ട് 5 മുതൽ അവതാരച്ചാർത്ത് ദർശിക്കാം. ദേവസ്വം ബോർഡിന്റെ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ദർശനം അനുവദിക്കുക. അഷ്ടമിരോഹിണി ദിനമായ 10ന് പതിവ് അഷ്ടമിരോഹിണി പൂജകൾ മാത്രം നടക്കു. ശോഭായാത്രയും പിറന്നാൾ സദ്യയും മറ്റ് പരിപാടികളും നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.