അമ്പലപ്പുഴ:തോട്ടപ്പള്ളി സ്പിൽവേക്ക് സമീപം വെള്ളത്തിൽ മരിച്ച നിലയിൽ കണ്ട വയോധികയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം തേവലക്കര പുത്തൻസങ്കേതം ആനക്കോട് കിഴക്കതിൽ ഗോപാലകൃഷ്ണൻെറ ഭാര്യ ആനന്ദവല്ലി (70)യാണ് മരിച്ചത്. കായംകുളത്ത് മകളോടൊപ്പമാണ് ആനന്ദവല്ലി താമസിച്ചിരുന്നത്. ക്ഷേത്രങ്ങളിൽ ഭജനമിരിക്കാറുള്ള ആനന്ദവല്ലി കഴിഞ്ഞ 30 ന് പതിവുപോലെ ക്ഷേത്രദർശനത്തിനായി വീട്ടിൽനിന്നും തിരിച്ചതാണ്. പിറ്റേന്ന് ഉച്ചക്ക് 1.30 ഓടെയാണ് തോട്ടപ്പള്ളി സ്പിൽവേക്ക് സമീപം വെള്ളത്തിൽ മൃതദേഹം കണ്ടത്. പൊലീസ് നൽകിയ വാട്സാപ്പ് സന്ദേശങ്ങളിലൂടെയാണ് ബന്ധുക്കൾ വിവരം അറിയുന്നത്. തുടർന്ന് പുറക്കാട് പഞ്ചായത്ത് അംഗം സുനിയുടെ സാന്നിധ്യത്തിൽ പൊലീസ് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുത്തു.