പൂച്ചാക്കൽ : തളിയാപറമ്പ് ദേവസ്വം കമ്മറ്റിയുടെയും, എസ്.എൻ.ഡി.പി.യോഗം 548-ാം നമ്പർ തളിയാപറമ്പ് ശാഖയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഗുരുക്ഷേത്രത്തിൽ നടന്ന ചതയദിനാഘോഷ ചടങ്ങുകൾക്ക് ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഭദ്രദീപം തെളിച്ചു.ദേവസ്വം പ്രസിഡന്റ് എസ്. ഷോബിമോൻ, സെക്രട്ടറി പി.കെ സജിമോൻ, ട്രഷറർ പി. രജീഷ്, ശാഖ പ്രസിഡന്റ് സി.പി.സ്വയംവരൻ, സെക്രട്ടറി രതീഷ് സ്നേഹശ്ശേരി എന്നിവർ നേതൃത്വം നൽകി. മേൽശാന്തി ഷാജി സഹദേവൻ ശാന്തി കാർമ്മികത്വം വഹിച്ചു.