വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം കടുവിനാൽ 346-ാം നമ്പർ ശാഖായോഗത്തിലെ ചതയ ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും ചികിത്സാസഹായ വിതരണവും നടത്തി. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വൈദിക ചടങ്ങുകളോടെ ലളിതമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ദൈവ ദശകം മെഗാ ഇവന്റിൽ പങ്കെടുത്ത വിദ്യാർഥികളെ അനുമോദിച്ചു. എസ് എൻ ഡി പി യോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം നിർവ്വഹിച്ചു.ശാഖായോഗം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എസ് എസ് അഭിലാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ബി സത്യപാൽ, വൈസ് ചെയർമാൻ രഞ്ജിത്ത്, ചന്ദ്രബോസ്, സുരേഷ് ശർമ്മ, മേഖലാ കൺവീനർ രവീന്ദ്രൻ, ചന്ദ്ര ബോസ്, ശാഖായോഗം കൺവീനർ അർച്ചനാ പ്രദീപ്‌ വൈസ് ചെയർമാൻ രഞ്ജു, വനിതാ സംഘം യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.