മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ ജയന്തിദിനം ആഘോഷിച്ചു. യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ചതയദിന സന്ദേശം നൽകി , ചടങ്ങിൽ കൺവീനർ ജയലാൽ എസ് പടീത്തറ നിലവിളക്കു കൊളുത്തി.അഡ്മിനിസ്റ്ററേറ്റിവ് കമ്മിറ്റിയംഗങ്ങളായ ഹരി പാലമൂട്ടിൽ, നുന്നു പ്രകാശ്, ഹരിലാൽ, ദയകുമാർ ചെന്നിത്തല, വനിതാസംഘം ഭാരവാഹികളായ ശശികല രഘുനാഥ്, സുജാത നുന്നു പ്രകാശ്, പുഷ്പ ശശികുമാർ എന്നിവർ സംസാരിച്ചു. ചന്ദ്രിക, ലേഖ വിജയകുമാർ, പ്രവദ, ഗീത, അനിത, അജിമുരളി അനു കുട്ടമ്പേരൂർ, ബിനു,സുധാകരൻ സർഗം ഹരി കിം കോട്ടെജ്, സുരേഷ് കെ.വി , സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.